Posts

Asmahul Husna

Image
 

Asmahul Badr

Image
 

Thaj Swalath

Image
 

ജംഅ്

 രണ്ട് നിസ്‌കാരങ്ങളെ ഏതെങ്കിലും ഒരു നിസ്ക്കാരത്തിന്റെ സമയത്ത് നിർവഹിക്കുന്നതിന്നാണ് ജംഅ് എന്ന് പറയുന്നത്. ജംഅ് എന്ന പദത്തിന് ഒരുമിച്ച്കൂട്ടുക എന്നാണർത്ഥം.ജംഅ് 2 വിധമുണ്ട്. 1. ജംഉതഖ്ദീം ( മുന്തിച്ചു ജംആക്കുക) 2. ജംഉതഅ്ഖീർ (പിന്തിച്ച് ജംആക്കുക) ളുഹ്റും അസ്റും ളുഹ്റിന്റെ സമയത്തും മഅരിബും ഇശായും മഅറിബിന്റെ സമയത്തും നിർവഹിക്കുന്നതിനാണ് ജംഉതഖ്ദീം എന്ന് പറയുന്നത്. ളുഹ്റും അസ്റും അസ്റിന്റെ സമയത്തും, മഗ്‌രിബും ഇശായും ഇശായുടെ സമയത്തും നിർവഹിക്കുന്നതിന് ജംഉത്തഅ്ഖീർ എന്നും പറയുന്നു. ഖസ്‌റാക്കി നിസ്‌ക്കരിക്കാൻ അനുവാദമുള്ള യാത്രക്കാരൻ ജംആക്കി നിസ്‌ക്കരിക്കാനും അനുവാദമുണ്ട്. മുന്തിച്ചു ജംആക്കി നിസ്‌ക്കരിക്കുന്നവർ താഴെ പറയുന്ന നിബന്ധനകൾ പാലിച്ചിരിക്കണം. 1. ആദ്യ നിസ്ക്കാരം തന്നെ ആദ്യം നിർവഹിക്കുക.ഉദാഹരണത്തിന് ളുഹ്റും അസ്റും ളുഹ്റിന്റെ സമയത്തേക്ക് മുന്തിച്ച് നിസ്‌ക്കരിക്കുകയാണെങ്കിൽ ആദ്യം ളുഹ്റ് തന്നെ നിസ്കരിക്കണം. അതിന് ശേഷമേ അസ്റ് നിസ്കരിക്കാൻ പാടുള്ളൂ. 2. ആദ്യ നിസ്‌കാരത്തിന്റെ തക്ബീറത്തുൽ ഇഹ്റാമിലോ ആദ്യ നിസ്ക്കാരം തീരുന്നതിന്ന് മുമ്പ് എപ്പോഴെങ്കിലുമോ ജംആക്കി നിസ്‌ക്കരിക്കുന്നു എന്ന് നിയ്യത്ത് ചെയ്

ഖസ്‌റ്

 ളുഹ്റ്, അസ്വറ് തുടങ്ങി 4 റക്അത്തുകളുള്ള നിസ്കാരങ്ങളെ 2 റക്അത്തായി ചുരുക്കി നിസ്കരിക്കുന്നതിനാണ് ഖസ്‌റ് എന്ന് പറയുന്നത്.ഖസ്‌റ് അനുവദിക്കപ്പെടുന്നതിന് ചില നിബന്ധനകളുണ്ട്. അവ താഴെ കൊടുക്കുന്നു. 1. യാത്ര നിഷിദ്ധമല്ലാത്തതും അനുവദനീയ്യമായ ഉദ്ദേശത്തോടെ ഉള്ളതുമായിരിക്കുക. 2. യാത്രക്ക് നിശ്ചിത ലക്ഷ്യസ്ഥാനം ഉണ്ടാവുക. 3. യാത്ര ദൈർഘ്യമേറിയതാവുക.(ചുരുങ്ങിയത് 82 മൈൽ ദൈർഘ്യമെങ്കിലും ഉള്ളതായിരിക്കണം) 4. ഖസ്‌റ് അനുവദനീയമാകുന്നതിനുള്ള എല്ലാ നിബന്ധനകളേയും കുറിച്ച് അറിവുണ്ടായിരിക്കുക. 5. തക്ബീറത്തുൽ ഇഹ്റാം ചൊല്ലുമ്പോൾ തന്നെ ഖസ്‌റ് ആക്കി നിസ്കരിക്കുകയാണെന്ന് നിയ്യത്ത് ചെയ്യുക. 6. നിസ്കാരം അവസാനിക്കുന്നതിന് മുമ്പായി യാത്ര അവസാനിക്കാതിരിക്കുക. 7. 4 റക്അത്ത് പൂർത്തിയായി നിസ്കരിക്കുന്ന ഇമാമിനെ തുടരാതിരിക്കുക. ഖസ്‌റാക്കി നിസ്കരിക്കുന്നവർ ഖസ്‌റാക്കി നിസ്കരിക്കുന്നവനെ തുടരാവുന്നതാണ്. യാത്രക്കിടയിൽ യാദൃശ്ചികമായി എവിടെയെങ്കിലും താമസിച്ചുവെന്ന് കരുതുക. ഈ ഘട്ടത്തിലും ഖസ്‌റാക്കി നിസ്കരിക്കാം. 18 ദിവസം വരെ ഇങ്ങനെ താമസിക്കേണ്ടിവന്നാലും ഖസ്‌റാ ക്കാവുന്നതാണ്. മുൻകൂട്ടി തീരുമാനിച്ചത് പ്രകാരം താമസിച്ചതെങ്കിൽ 4 ദിവസം

മയ്യിത്ത് നിസ്ക്കാരം

Image
ഒരു മുസ്ലിം മരണപെട്ടാൽ അവന്റെ പേരിൽ നിർവഹിക്കുന്ന നിസ്‌ക്കാരത്തിനാണ് മയ്യിത്ത് നിസ്ക്കാരം എന്ന് പറയുന്നത്. മയ്യിത്ത് നിസ്ക്കാരം വ്യക്തിപരമായ ബാധ്യതയല്ല, സുന്നത്തുമല്ല. മറിച്ച് ഒരു സാമൂഹ്യ ബാധ്യത ആണ്. (ഫർള് കിഫ ) ഒരു വ്യക്തി നിർവഹിച്ചാൽ എല്ലാവരുടേയും ബാധ്യത തീരും. ആരും നിർവഹിച്ചില്ലെങ്കിൽ എല്ലാവരും കുറ്റക്കാരാവുകയും ചെയ്യും. മയ്യിത്ത് നിസ്‌ക്കാരത്തിന്റെ ഫർളുകൾ:- 1.നിയ്യത്ത്   മയ്യിത്ത് മുമ്പിൽ വെച്ചോ, ഖബറിനടുത്ത് വെച്ചോ നിസ്‌ക്കരിക്കുമ്പോൾ ഈ മയ്യിത്തിന്റെ മേൽ ഫർളാക്കപ്പെട്ട നിസ്ക്കാരം നിർവഹിക്കുന്നു എന്നോ... ഈ മയ്യിത്തിന്റെ മേൽ ജനാസ നിസ്‌ക്കരിക്കുന്നു എന്നോ കരുതുക. അതാണ് നിയ്യത്ത്. സ്ഥലത്തില്ലാത്ത മയ്യിത്തിന്റെ പേരിലാണ് നിസ്‌ക്കരിക്കുന്നതെങ്കിൽ പേര് കൊണ്ടോ, ഇമാം നിസ്‌ക്കരിക്കുന്ന മയ്യിത്തിന്റെ പേരിൽ ഞാനും നിസ്‌ക്കരിക്കുന്നു എന്ന് കരുതിയാലും മതി. 2. നിൽക്കാൻ കഴിയുന്നവർ നിന്ന് നിസ്‌ക്കരിക്കൽ. 3. നാല് തക്ബീറുകൾ ചൊല്ലുക. 4. ഒന്നാം തക്ബീറിന് ശേഷം സൂറത്തുൽ ഫാത്തിഹ ഓതുക. 5. രണ്ടാം തക്ബീറിന് ശേഷം നബി(സ)യുടെ പേരിൽ സ്വലാത്ത് ചൊല്ലുക. ഇവിടെ ചൊല്ലേണ്ട സ്വലാത്ത് അത്തഹിയ്യാത്തിന് ശേഷം ചൊല്ലാറുള്ള സ്വ