ഖസ്‌റ്

 ളുഹ്റ്, അസ്വറ് തുടങ്ങി 4 റക്അത്തുകളുള്ള നിസ്കാരങ്ങളെ 2 റക്അത്തായി ചുരുക്കി നിസ്കരിക്കുന്നതിനാണ് ഖസ്‌റ് എന്ന് പറയുന്നത്.ഖസ്‌റ് അനുവദിക്കപ്പെടുന്നതിന് ചില നിബന്ധനകളുണ്ട്. അവ താഴെ കൊടുക്കുന്നു.

1. യാത്ര നിഷിദ്ധമല്ലാത്തതും അനുവദനീയ്യമായ ഉദ്ദേശത്തോടെ ഉള്ളതുമായിരിക്കുക.

2. യാത്രക്ക് നിശ്ചിത ലക്ഷ്യസ്ഥാനം ഉണ്ടാവുക.

3. യാത്ര ദൈർഘ്യമേറിയതാവുക.(ചുരുങ്ങിയത് 82മൈൽ ദൈർഘ്യമെങ്കിലും ഉള്ളതായിരിക്കണം)

4. ഖസ്‌റ് അനുവദനീയമാകുന്നതിനുള്ള എല്ലാ നിബന്ധനകളേയും കുറിച്ച് അറിവുണ്ടായിരിക്കുക.

5. തക്ബീറത്തുൽ ഇഹ്റാം ചൊല്ലുമ്പോൾ തന്നെ ഖസ്‌റ് ആക്കി നിസ്കരിക്കുകയാണെന്ന് നിയ്യത്ത് ചെയ്യുക.

6. നിസ്കാരം അവസാനിക്കുന്നതിന് മുമ്പായി യാത്ര അവസാനിക്കാതിരിക്കുക.

7. 4 റക്അത്ത് പൂർത്തിയായി നിസ്കരിക്കുന്ന ഇമാമിനെ തുടരാതിരിക്കുക. ഖസ്‌റാക്കി നിസ്കരിക്കുന്നവർ ഖസ്‌റാക്കി നിസ്കരിക്കുന്നവനെ തുടരാവുന്നതാണ്.


യാത്രക്കിടയിൽ യാദൃശ്ചികമായി എവിടെയെങ്കിലും താമസിച്ചുവെന്ന് കരുതുക.

ഈ ഘട്ടത്തിലും ഖസ്‌റാക്കി നിസ്കരിക്കാം.18 ദിവസം വരെ ഇങ്ങനെ താമസിക്കേണ്ടിവന്നാലും ഖസ്‌റാ ക്കാവുന്നതാണ്. മുൻകൂട്ടി തീരുമാനിച്ചത് പ്രകാരം താമസിച്ചതെങ്കിൽ 4 ദിവസം വരെ മാത്രമേ ഖസ്‌റാക്കാൻ പാടുള്ളൂ. യാത്രയിലും മടക്കയാത്രയിലും ഖസ്‌റ് അനുവദനീയ്യമാണ്.

വീട്ടിൽ മടങ്ങിയെത്തുന്നത് വരെയും യാത്രക്കാരന് ഈ ആനുകൂല്യം കൈകൊള്ളാം.

Comments