മയ്യിത്ത് നിസ്ക്കാരം

ഒരു മുസ്ലിം മരണപെട്ടാൽ അവന്റെ പേരിൽ നിർവഹിക്കുന്ന നിസ്‌ക്കാരത്തിനാണ് മയ്യിത്ത് നിസ്ക്കാരം എന്ന് പറയുന്നത്.

മയ്യിത്ത് നിസ്ക്കാരം വ്യക്തിപരമായ ബാധ്യതയല്ല, സുന്നത്തുമല്ല. മറിച്ച് ഒരു സാമൂഹ്യ ബാധ്യത ആണ്. (ഫർള് കിഫ )

ഒരു വ്യക്തി നിർവഹിച്ചാൽ എല്ലാവരുടേയും ബാധ്യത തീരും. ആരും നിർവഹിച്ചില്ലെങ്കിൽ എല്ലാവരും കുറ്റക്കാരാവുകയും ചെയ്യും.


മയ്യിത്ത് നിസ്‌ക്കാരത്തിന്റെ ഫർളുകൾ:-

1.നിയ്യത്ത് 

മയ്യിത്ത് മുമ്പിൽ വെച്ചോ, ഖബറിനടുത്ത് വെച്ചോ നിസ്‌ക്കരിക്കുമ്പോൾ ഈ മയ്യിത്തിന്റെ മേൽ ഫർളാക്കപ്പെട്ട നിസ്ക്കാരം നിർവഹിക്കുന്നു എന്നോ... ഈ മയ്യിത്തിന്റെ മേൽ ജനാസ നിസ്‌ക്കരിക്കുന്നു എന്നോ കരുതുക. അതാണ് നിയ്യത്ത്. സ്ഥലത്തില്ലാത്ത മയ്യിത്തിന്റെ പേരിലാണ് നിസ്‌ക്കരിക്കുന്നതെങ്കിൽ പേര് കൊണ്ടോ, ഇമാം നിസ്‌ക്കരിക്കുന്ന മയ്യിത്തിന്റെ പേരിൽ ഞാനും നിസ്‌ക്കരിക്കുന്നു എന്ന് കരുതിയാലും മതി.

2. നിൽക്കാൻ കഴിയുന്നവർ നിന്ന് നിസ്‌ക്കരിക്കൽ.

3. നാല് തക്ബീറുകൾ ചൊല്ലുക.

4. ഒന്നാം തക്ബീറിന് ശേഷം സൂറത്തുൽ ഫാത്തിഹ ഓതുക.

5. രണ്ടാം തക്ബീറിന് ശേഷം നബി(സ)യുടെ പേരിൽ സ്വലാത്ത് ചൊല്ലുക.

ഇവിടെ ചൊല്ലേണ്ട സ്വലാത്ത് അത്തഹിയ്യാത്തിന് ശേഷം ചൊല്ലാറുള്ള സ്വലാത്താണ്.(ഇബ്രാഹീമിയ്യ സ്വലാത്ത്)


6. മൂന്നാം തക്ബീറിന് ശേഷം മയ്യിത്തിന് വേണ്ടി പ്രാർത്ഥക്കുക.

 

7. നാലാം തക്ബീറിന് ശേഷം സലാം പറയുക.

ഈ രൂപത്തിൽ



നാലാം തക്ബീറിന് ശേഷം സലാം പറയുന്നതിന് മുമ്പായി ഈ പ്രാർത്ഥന ചൊല്ലുന്നത് സുന്നത്താണ്.



Comments